വസുന്ധര രാജെയുടെ പ്രസംഗം വിവാദത്തിൽ

വസുന്ധര രാജെ (ഫയൽ ചിത്രം)

ജയ്പുർ ∙ ഹിന്ദി വാർത്താ ചാനലിൽ വന്ന വ്യാജവാർത്തയെ അടിസ്ഥാനമാക്കി രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ നടത്തിയ തിരഞ്ഞെടുപ്പു പ്രസംഗം വിവാദമാകുന്നു. പഞ്ചാബ് മന്ത്രിയും കോൺഗ്രസ് നേതാവുമായ നവജ്യോത് സിങ് സിദ്ദു രാജസ്ഥാനിൽ നടത്തിയ തിരഞ്ഞെടുപ്പു റാലിയിൽ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിക്കാൻ അദ്ദേഹം ജനക്കൂട്ടത്തെ പ്രോത്സാഹിപ്പിച്ചുവെന്നാണു വസുന്ധര പറഞ്ഞത്.

ഒരു ഹിന്ദി ചാനലിൽ വന്ന വാർത്തയെ അടിസ്ഥാനമാക്കിയായിരുന്നു വസുന്ധരയുടെ പ്രസംഗം. എന്നാൽ, പഞ്ചാബിയിൽ ജനങ്ങൾ മുദ്രാവാക്യം വിളിച്ചതിനെ പാക്ക് അനുകൂല മുദ്രാവാക്യമായി ചാനൽ വളച്ചൊടിക്കുകയായിരുന്നുവെന്നു സിദ്ദു പറഞ്ഞു. ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുന്നും അദ്ദേഹം അറിയിച്ചു.