ശിവാജി പ്രതിമ: 3700 കോടിയുടെ പദ്ധതിക്ക് മഹാരാഷ്ട്ര മന്ത്രിസഭയുടെ അംഗീകാരം

മുംബൈ∙ അറബിക്കടലിൽ 3700 കോടി രൂപ ചെലവിൽ കൂറ്റൻ ശിവാജി പ്രതിമ നിർമിക്കാനുള്ള പദ്ധതിക്കു മഹാരാഷ്ട്ര മന്ത്രിസഭ അംഗീകാരം നൽകി. ദക്ഷിണ മുംബൈയിലെ മറൈൻ ഡ്രൈവിൽ നിന്ന് 1.5 കിലോമീറ്റർ അകലെ കടലിലാണു പ്രതിമ നിർമിക്കുന്നത്. ഇതിനുള്ള പ്രാഥമിക നടപടികൾ കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. 212 മീറ്റർ ഉയരത്തിലാണു പ്രതിമ നിർമിക്കുക.