മല്യ യോഗത്തിന് പോയതെന്ന് വാദം; 300 ബാഗുമായി എന്ത് യോഗമെന്ന് ഇഡി

വിജയ് മല്യ

മുംബൈ ∙ 300 ബാഗുകളുമായി ആരാണു യോഗം ചേരാൻ പോകുന്നതെന്നു വിജയ് മല്യയുടെ അഭിഭാഷകനോട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ചോദ്യം. മല്യ ഇന്ത്യയിൽ നിന്നു മുങ്ങിയതല്ലെന്നും 2016 മാർച്ചിൽ ജനീവയിൽ യോഗത്തിൽ പങ്കെടുക്കാൻ പോയതാണെന്നും ന്യായീകരിക്കാൻ ശ്രമിച്ചപ്പോഴാണു ചോദ്യം. യോഗത്തിൽ പങ്കെടുക്കാനാണ് പോയതെന്നതിനു തെളിവില്ലെന്നു പറഞ്ഞ ഇഡി അഭിഭാഷകൻ, ‘300 ബാഗുകളും കൂറ്റൻ കാർഗോ’യുമായി ആരാണു യോഗം ചേരുന്നതെന്നു ചോദിക്കുകയായിരുന്നു. മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന ഇഡിയുടെ ആവശ്യം പരിഗണിക്കുകയായിരുന്നു പ്രത്യേക കോടതി.