Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രി രാമകൃഷ്ണൻ ഇന്ന് ഓഫിസിലെത്തും

തിരുവനന്തപുരം∙ ഹൃദ്രോഗ ബാധയെത്തുടർന്നു ചികിത്സയിലായിരുന്ന മന്ത്രി ടി.പി.രാമകൃഷ്ണൻ ഇന്നു വീണ്ടും ഓഫിസിലെത്തും. രാവിലെ മന്ത്രിസഭാ യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. രാമകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന എക്‌സൈസ് വകുപ്പ് അദ്ദേഹത്തിന്റെ അഭാവത്തിൽ മന്ത്രി ജി.സുധാകരനാണു കൈകാര്യം ചെയ്തിരുന്നത്. മറ്റു വകുപ്പുകൾ മുഖ്യമന്ത്രിയും.

ഒരു മാസമായി വിശ്രമത്തിലായിരുന്ന രാമകൃഷ്ണൻ കോഴിക്കോട്ടു നിന്നു തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. പൊതുപരിപാടികളും മറ്റും കുറയ്ക്കണമെന്നാണു ഡോക്ടർമാരുടെ നിർദേശം. സർക്കാരിന്റെ മദ്യനയത്തിന് അന്തിമ രൂപം നൽകുന്നത് ഉൾപ്പെടെ തീരുമാനങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകും.

related stories
Your Rating: