Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്സവത്തിനിടെ സിപിഎം പ്രവർത്തകനു വെട്ടേറ്റു

പാപ്പിനിശ്ശേരി (കണ്ണൂർ) ∙ കീച്ചേരി പാലോട്ടുകാവ് വിഷുവിളക്ക് ഉത്സവത്തിനിടെ സിപിഎം പ്രവർത്തകനു വെട്ടേറ്റു. കല്യാശ്ശേരി ചിറക്കുറ്റിയിലെ ആകാശ് കണ്ണനെ(24) കൈക്കു വെട്ടേറ്റ നിലയിൽ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി ഉത്സവം സമാപനത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് കഴിഞ്ഞു മടങ്ങവേ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്നു പരാതിപ്പെട്ടു.

ആർഎസ്എസ് പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്നു സിപിഎം ആരോപിച്ചു. സ്ഥലത്തു പൊലീസ് കാവൽ ഏർപ്പെടുത്തി. വളപട്ടണം എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ അക്രമികൾക്കായി പ്രദേശത്ത് റെയ്ഡ് നടത്തിയെങ്കിലും ആരെയും പിടികൂടിയില്ല. അക്രമത്തിൽ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് ഡിവൈഎഫ്ഐ നേതൃത്വത്തിൽ കീച്ചേരിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.