Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിയെന്നു സംശയിക്കുന്ന മനോജും രക്ഷപ്പെട്ടു?

ആലപ്പുഴ ∙ കോടനാട് കൊലപാതക കേസിൽ പൊലീസ് പ്രതിയെന്നു സംശയിക്കുന്ന ആലപ്പുഴ ചേർത്തല പള്ളിപ്പുറം സ്വദേശി മനോജും മുങ്ങി. ഗൂഡല്ലൂർ സിഐയും സംഘവും കഴിഞ്ഞദിവസം മനോജിനെ അന്വേഷിച്ചു വീട്ടിലെത്തിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ വടകര സ്വദേശി സന്തോഷുമായാണ് സംഘമെത്തിയത്. മനോജ് ദൂരെ എവിടെയോ പണിക്കുപോയിരിക്കുകയാണെന്നും വിഷുവിന് വന്നുപോയതാണെന്നുമാണ് വീട്ടുകാർ മറുപടി പറഞ്ഞത്. മനോജ് അവിടെനിന്നു രക്ഷപ്പെട്ടെന്ന് പൊലീസിനു സംശയമുണ്ട്.