ജിഷ്ണു കേസ് സിബിഐക്ക്

തിരുവനന്തപുരം∙ ജിഷ്ണു പ്രണോയി കേസ് സിബിഐക്കു വിട്ടു. ഇതു സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. വിജ്ഞാപനം അടുത്ത ദിവസം പുറത്തിറങ്ങും. കേസ് സിബിഐക്കു കൈമാറണമെന്നു ജിഷ്ണുവിന്റെ പിതാവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും നിവേദനം നൽകിയിരുന്നു.

കേസ് സിബിഐക്കു കൈമാറുമെന്നു കഴിഞ്ഞദിവസം മുഖ്യമന്ത്രി കോഴിക്കോട്ടു വ്യക്തമാക്കിയിരുന്നു.