Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലാവസ്ഥാ വ്യതിയാനം; അപകട മിന്നൽ കേരളത്തിലും

lightning

കോട്ടയം∙ ഹിമാലയത്തിന്റെ താഴ്‌വാരങ്ങളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മാത്രം കാണപ്പെടുന്ന തീവ്രതയേറിയ മിന്നൽ അഞ്ചു വർഷമായി കേരളത്തിലും പതിവായതിനു കാരണം കാലാവസ്ഥാ വ്യതിയാനം. ഇതു സംബന്ധിച്ചു നാഷനൽ െസന്റർ ഫോർ എർത് സയൻസ് പഠനം ആരംഭിച്ചു.  

ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലവർഷക്കാലത്തെ മേഘങ്ങളുടെ ഘടന മാറിയതാണു തീവ്രതയേറിയ മിന്നലിനിടയാക്കുന്നത്. ഹിമാലയത്തിലും വടക്കു കിഴക്കൻ മേഖലയിലും കാണാറുള്ള കൂമ്പാരമായി ഉയർന്ന കട്ടിയുള്ള മേഘങ്ങളാണു (കുമുലോനിംബസ്) കേരളത്തിലും കണ്ടെത്തിയതെന്ന് എർത്ത് സയൻസിലെ അന്തരീക്ഷ പഠന വിഭാഗം മേധാവി ഡോ. കെ.കെ.രാമചന്ദ്രൻ വ്യക്തമാക്കി. 

ശ്രദ്ധിക്കേണ്ടത് 

∙ അകലെ ഇടിമുഴക്കം കേട്ടാലും ജാഗ്രത വേണം. മിന്നൽ ക്ഷണനേരത്തിൽ അടുത്തെത്തും. 

∙ മിന്നലും ഇടിയും ഒരുമിച്ചെത്തണമെന്നില്ല.

∙ കുറച്ചകലെയുള്ള ഉയർന്ന കെട്ടിടത്തിലോ മരത്തിലോ മിന്നലേറ്റാൽ പോലും തറയിലെ ചാലകങ്ങളിലൂടെ മിന്നൽ പ്രവാഹമെത്താം.

∙ സുരക്ഷിത സ്ഥാനത്തായാലും തറയിൽ കുത്തിയിരിക്കുക. പാദങ്ങളും കാൽമുട്ടുകളും പരസ്പരം മുട്ടിയിരിക്കണം.

∙ കോ‍ൺക്രീറ്റ് കെട്ടിടങ്ങൾക്കകത്തു രക്ഷ തേടുക. വാതിൽ, ജനാല, വെള്ളം എന്നിവ ഒഴിവാക്കുക

∙ വാഹനങ്ങളിൽ ചാരി നിൽക്കാൻ പാടില്ല. മരച്ചുവട്ടിലോ തുറസ്സായ സ്ഥലങ്ങളിലോ നിൽക്കരുത്.

∙ സൈക്കിൾ, ബൈക്ക് യാത്ര ഒഴിവാക്കുക

∙ ഹെഡ് സെറ്റ്, ഫോൺ, കംപ്യൂട്ടർ, ടിവി തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിക്കരുത്.