Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിനെ വീണ്ടും ചോദ്യം ചെയ്തു

dileep-police ആലുവ പൊലീസ് ക്ലബിൽ ചോദ്യം ചെയ്യലിനു ശേഷം പുറത്തേക്ക് വരുന്ന ദിലീപ്. (വിഡിയോ ദൃശ്യം)

ആലുവ ∙ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ പ്രതി നടൻ ദിലീപിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. കേസിൽ അറസ്റ്റിലായ ശേഷം ദിലീപ് നൽകിയ മൊഴികളിൽ പൊരുത്തക്കേടു കണ്ടതിനെ തുടർന്നാണിത്. ആലുവ പൊലീസ് ക്ലബിൽ രാവിലെ 10.30 നു തുടങ്ങിയ ചോദ്യം ചെയ്യൽ 12.45 വരെ നീണ്ടു. ദിലീപിന്റെ സഹോദരൻ അനൂപിനെയും ഉച്ചയ്ക്കു ശേഷം ചോദ്യം ചെയ്തു.

നടി ഉപദ്രവിക്കപ്പെട്ട ദിവസങ്ങളിൽ ദിലീപ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നതായി മൊഴി നൽകിയിരുന്നു.  എന്നാൽ പൊലീസിനു ലഭിച്ച തെളിവുകൾ ഇതിനു വിരുദ്ധമായിരുന്നു. ഇതു സംബന്ധിച്ച വിശദീകരണം പൊലീസ് ആരാഞ്ഞു. കുറ്റപത്രം സമർപ്പിക്കുന്നതിനു മുന്നോടിയായുള്ള അവസാനഘട്ട ചോദ്യം ചെയ്യലാണ് ഇപ്പോൾ നടക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പ്രതികരിച്ചു.

related stories