Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൽസ്യത്തൊഴിലാളികൾക്ക് എൻജിൻ സബ്സിഡി നൽകും: മന്ത്രി

J Mercykutty Amma

ന്യൂഡൽഹി ∙ മലിനീകരണം കുറയ്ക്കുന്ന പെട്രോൾ ഔട്ട് ബോർഡ് എൻജിനുകൾ വാങ്ങുന്നതിനു പരമ്പരാഗത മൽസ്യത്തൊഴിലാളികൾക്കു സബ്സിഡി നൽകുമെന്നു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. സബ്സിഡി നൽകാൻ കേന്ദ്രസർക്കാരും തയാറാകണമെന്നു മന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടു കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനു നിവേദനം നൽകി. ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന ഡീസൽ യാനങ്ങൾക്കും സബ്‌സിഡി നൽകണം. ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്കു പെട്രോൾ, ഡീസൽ സബ്‌സിഡി നിലവിൽ നൽകുന്നുണ്ട്. ഇതിൽ ബിപിഎൽ എന്നതു മാറ്റി മൽസ്യത്തൊഴിലാളികൾ എന്നാക്കി സബ്സിഡി ഉറപ്പാക്കണമെന്നു മന്ത്രി ആവശ്യപ്പെട്ടു.

related stories