കോഴിക്കോട് ∙ നിലപാട് തിരുത്തി സിപിഎമ്മിന്റെ നയങ്ങളുമായി യോജിക്കാൻ തയാറായാൽ കെ.കെ. രമയെയും സിപിഎമ്മിലേക്കു സ്വാഗതം ചെയ്യുമെന്നു ജില്ലാ സെക്രട്ടറി പി. മോഹനൻ. സിപിഎം നയവും പൊതുനിലപാടും അംഗീകരിക്കുന്ന ആർക്കും പാർട്ടിയിലേക്ക് എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം. ടി.പി. ചന്ദ്രശേഖരനെ പാർട്ടിയിലേക്കു തിരിച്ചുകൊണ്ടു വരാൻ ദൂതന്മാർ മുഖേന ശ്രമം നടത്തിയിരുന്നതായാണു മനസ്സിലാക്കുന്നത്. സിപിഎമ്മിനെ ശിഥിലമാക്കാൻ ശ്രമിക്കുന്ന ഗൂഢശക്തികൾ അതിനെതിരെ പ്രവർത്തിച്ചിട്ടുണ്ട്. ടി.പി. ചന്ദ്രശേഖരൻ കുലംകുത്തിയെന്ന പിണറായി വിജയന്റെ പ്രതികരണം പ്രത്യേക സാഹചര്യത്തിൽ ഉണ്ടായതാണെന്നും പി. മോഹനൻ പറഞ്ഞു.
പി. മോഹനൻ
Advertisement