Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാതി ചേർക്കാത്തത് കുട്ടികളോടുള്ള ക്രൂരതയെന്ന് വെള്ളാപ്പള്ളി

വൈക്കം ∙ സ്‌കൂൾ പ്രവേശന സമയത്ത് കുട്ടികളുടെ ജാതി രേഖപ്പെടുത്താത്തത് രക്ഷിതാക്കൾ കുട്ടികളോടു ചെയ്യുന്ന വലിയ ക്രൂരതയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സംവരണാനുകൂല്യം നഷ്ടപ്പെടാൻ ഇതു കാരണമാകും. ഒരേ ബെഞ്ചിലിരിക്കുന്ന രണ്ട് കുട്ടികൾക്ക് രണ്ടുതരത്തിലാണ് സർക്കാർ ആനുകൂല്യം നൽകുന്നത്. ജാതിക്ക് അധിഷ്ഠിതമായ നിയമവ്യവസ്ഥയാണു നിലവിലുള്ളത്. അതുകൊണ്ട് ജാതി പറയുന്നതിൽ തെറ്റില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

related stories