Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഴിക്കോട് വിമാനത്താവളത്തിൽ ചെറുയാത്രാ വിമാനവുമായി ഇൻഡിഗോ

indigo-airbus

കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽ ആഭ്യന്തര സർവീസിനു ചെറിയ യാത്രാ വിമാനവുമായി ഇൻഡിഗോ. ഈ മാസം നാലു മുതൽ ചെന്നൈ–കോഴിക്കോട്–ഹൈദരാബാദ് സെക്ടറിലാണു സർവീസ്. കോഴിക്കോട് കേന്ദ്രീകരിച്ചു ചെറുവിമാനം ആദ്യമായാണു സർവീസിനെത്തുന്നത്. 74 പേർക്കു സഞ്ചരിക്കാവുന്ന എടിആർ ഇനത്തൽപെട്ട വിമാനമാണ് ഇൻഡിഗോ സർവീസിന് എത്തിക്കുന്നത്.

പുലർച്ചെ 4.40നു ചെന്നൈയിൽനിന്നു പുറപ്പെടുന്ന വിമാനം രാവിലെ ആറരയ്ക്കു കോഴിക്കോട്ടെത്തി ഏഴിനു ഹൈദരാബാദിലേക്കു പോകും. അവിടെനിന്നു രാവിലെ 9.05നു പുറപ്പെട്ട് 10.50നു കോഴിക്കോട്ടെത്തി 11.25നു ചെന്നൈയിലേക്കു പോകും. ജൂണിൽ മറ്റൊരു സർവീസും ഇതേ സെക്ടറിൽ ഇൻഡിഗോ ആരംഭിക്കും.