നെഹ്റു ട്രോഫിക്ക് സച്ചിൻ മുഖ്യാതിഥി

ആലപ്പുഴ ∙ ഇത്തവണത്തെ നെഹ്റു ട്രോഫി വള്ളംകളിയിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ മുഖ്യാതിഥിയായെത്തും. ഓഗസ്റ്റ് 11ന് പുന്നമടക്കായലിൽ നടത്തുന്ന ജലോത്സവം കാണാൻ എത്തുമെന്നു സച്ചിന്റെ ഉറപ്പു ലഭിച്ചതായി നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തിൽ മന്ത്രി ടി.എം.തോമസ് ഐസക്കാണ് അറിയിച്ചത്.

സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന കേരള ബോട്ട് റേസ് ലീഗിന്റെ യോഗ്യതാ മത്സരം കൂടിയാകും നെഹ്റു ട്രോഫി ജലമേള. നെഹ്റു ട്രോഫിയിൽ ആദ്യ ഒൻപതു സ്ഥാനങ്ങളിലെത്തുന്ന ചുണ്ടൻവള്ളങ്ങൾക്കാണു തുടർന്നു ലീഗിൽ നടക്കുന്ന 12 മത്സരങ്ങളിലും പങ്കെടുക്കാൻ അവസരം ലഭിക്കുക.