പ്രളയം: സേനാ വിഭാഗങ്ങളെ ഇന്ന് അനുമോദിക്കും

തിരുവനന്തപുരം∙ പ്രളയക്കെടുതി നേരിടുന്നതിൽ സ്തുത്യർഹമായ പങ്കു വഹിക്കുകയും മാതൃകാപരമായി പ്രവർത്തിക്കുകയും ചെയ്ത വിവിധ സേനാവിഭാഗങ്ങളെ സംസ്ഥാന സർക്കാർ അനുമോദിക്കുന്നു. 

കേരള പൊലീസ്, അഗ്നിരക്ഷാസേന, വനം-വന്യജീവി വകുപ്പ്, എക്സൈസ് വകുപ്പ്, ജയിൽ വകുപ്പ്, മോട്ടോർ വാഹന വകുപ്പ് എന്നീ യൂണിഫോം സേനാ വിഭാഗങ്ങളെയാണ് അഭിനന്ദിക്കുന്നത്. ഇതിന്റെ ഭാഗമായി പേരൂർക്കട എസ്എപി ഗ്രൗണ്ടിൽ ഇന്ന് അഞ്ചിനു സംയുക്ത പരേഡ് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിക്കും. തുടർന്നു സേനാവിഭാഗങ്ങൾക്കുള്ള പ്രശംസാപത്രം മുഖ്യമന്ത്രി നൽകും.