Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണാലിക്കു സമീപം വാൻ നദിയിലേക്കു മറിഞ്ഞു: 17 മലയാളികൾക്കു പരുക്ക്

Manali Accident

മണാലി∙ ഹിമാചല്‍ പ്രദേശില്‍ മണാലിക്കു സമീപം ടെംപോ ട്രാവലര്‍ നദിയിലേക്കു മറിഞ്ഞ് 17 മലയാളികള്‍ക്കു പരുക്കേറ്റു. ഇതില്‍ എട്ടു പേരുടെ നില ഗുരുതരമാണ്. അപകടത്തില്‍പെട്ടവരെല്ലാം മലപ്പുറം സ്വദേശികളാണ്. ഡല്‍ഹിയില്‍നിന്നു മണാലിയിലേക്കു പോകുകയായിരുന്ന ട്രാവലര്‍ രാവിലെ ആറേകാലോടെയാണ് അപകടത്തില്‍പെട്ടത്. പന്ത്രണ്ട് പുരുഷന്മാരും അഞ്ച് സ്ത്രീകളുമാണു വാഹനത്തില്‍ ഉണ്ടായിരുന്നത്. നിയന്ത്രണം വിട്ടാണ് വാഹനം ബിയാസ് നദിയിലേക്കു മറിഞ്ഞതെന്നാണു പൊലീസിന്‍റെ പ്രാഥമിക നിഗമനം. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

related stories
Your Rating: