ഹുഡയോ ഹൂ‍ഡയോ? അവസാനം തീരുമാനമായി എച്ച്എസ്‌വിപി!

ഭൂപീന്ദർ സിങ് ഹൂഡ (ഫയൽ ചിത്രം)

ചണ്ഡിഗഡ്∙ ഹരിയാനയിൽ കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രിയുടെ പേരിനോടുള്ള ശബ്ദ സാമ്യതയെത്തുടർന്നു സർക്കാർ സംഘടനയുടെ പേരു മാറ്റി. ഹരിയാന അർബൻ ഡെവലപ്മെന്റ് അതോറിറ്റിയുടെ (Haryana Urban Development Authority – Huda) പേരാണ‌ു മാറ്റിയത്. ഹരിയാന ഷേഹ്റി വികാസ് പ്രതികരൺ (എച്ച്എസ്‌വിപി) എന്നാണു പുതിയ പേര്.

മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയുടെ പേരിനോടു ശബ്ദ സാമ്യം വന്നതാണു പേരു മാറ്റത്തിനു പിന്നിലെന്ന് ആരോഗ്യമന്ത്രി അനിൽ വിജ് വ്യക്തമാക്കി. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗമാണു തീരുമാനം എടുത്തത്.

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിലുള്ള സ്പോർട്സ് സ്റ്റേഡിയങ്ങളെല്ലാം പുനർനാമകരണം ചെയ്യാൻ ഹരിയാന സർക്കാർ കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു. കഴിഞ്ഞവർഷം ഗുഡ്ഗാവിനെ ഗുരുഗ്രാം ആക്കിയും മേവാത്തിനെ നുഹ് ആക്കിയും പേരുമാറ്റിയിരുന്നു.