ഗുരുഗ്രാം ഭൂമിയിടപാട്: ഹൂഡയ്ക്ക് എതിരെ സിബിഐ കേസ്

bhupinder-hooda
SHARE

ന്യൂ‍ഡൽഹി∙ ഗുരുഗ്രാമിൽ 2009 – 10 ൽ 1417 ഏക്കർ ഭൂമി പൊതു ആവശ്യങ്ങൾക്ക് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, അഡീഷനൽ ചീഫ് സെക്രട്ടറിയും നഗരവികസന അതോറിറ്റിയുടെ അന്നത്തെ അഡ്മിനിസ്ട്രേറ്ററുമായ ത്രിലോക് ചന്ദ് ഗുപ്ത എന്നിവർക്കും 15 റിയൽ എസ്റ്റേറ്റ് കമ്പനികൾക്കുമെതിരെ സിബിഐ അഴിമതിക്കു കേസെടുത്തു. 

2017 ൽ സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് അന്വേഷണം തുടങ്ങിയ സിബിഐ സംഘം ഡൽഹിയിലും ഗുരുഗ്രാമിലും ഹൂഡയുടെ റോത്തക്കിലെ വസതിയിലും ഉൾപ്പെടെ 20 ഇടങ്ങളിൽ തിരച്ചിൽ നടത്തി. പാവപ്പെട്ടവർക്കു വേണ്ടിയുള്ള വിവിധ ആവശ്യങ്ങൾക്കായാണ് ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചത്. 2 വിജ്ഞാപനങ്ങളിലൂടെ നടത്തിയ ഏറ്റെടുക്കൽ വസ്തു മാഫിയയുടെ വിളയാട്ടമായി മാറി. 

ഏറ്റെടുക്കുമെന്ന പരിഭ്രാന്തി സൃഷ്ടിച്ച് വിപണി വിലയിലും കുറഞ്ഞ നിരക്കിൽ ഭൂമി വിറ്റൊഴിയാൻ ഉടമകൾ നിർബന്ധിതരായതായി സിബിഐ ആരോപിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA