ഒാസ്ട്രേലിയയിൽ യുവതിയെ ബന്ദിയാക്കിയ തോക്കുധാരിയെ വധിച്ചു

മെൽബൺ ∙ ഒാസ്ട്രേലിയയിലെ മെൽബണിൽ അപാർട്ട്മെന്റിൽ യുവതിയെ ബന്ദിയാക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ച തോക്കുധാരിയെ പൊലീസ് വധിച്ചു. ബേ സ്ട്രീറ്റിലെ കെട്ടിടത്തിലാണ് യുവതിയെ ബന്ദിയാക്കിയത്. ഇവിടെ നിന്നും സ്ഫോടനത്തിന്റെ ശബ്ദം കേട്ടുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തുടർന്ന് പൊലീസും തോക്കുധാരിയും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ നടന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

ഏറ്റുമുട്ടലിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്തുനിന്നും ഒരാളുടെ മൃതദേഹം പുറത്തേക്ക് കൊണ്ടുപോയെന്നും ഇത് അക്രമിയുടേതാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തെ തുടർന്ന് ഈ മേഖലയിലെ ഗതാഗതം റദ്ദാക്കി. പൊലീസ് അന്വേഷണം ആരംഭിച്ചു.