പുതുവൈപ്പ് ലാത്തിചാർജ്: പൊലീസിനെതിരെ നടപടിയെടുക്കണം: ചെന്നിത്തല

കോഴിക്കോട്∙ പുതുവൈപ്പിൽ ലാത്തിചാർജിനു നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐഒസി പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു പുതുവൈപ്പ് നിവാസികളുടെ ആശങ്ക പരിഹരിക്കണം. മുഖ്യമന്ത്രി നടത്തുന്ന ചർച്ചയിൽ പ്രതീക്ഷയുണ്ട്. എന്നാൽ, തോക്കും ലാത്തിയും ഉപയോഗിച്ചു സമരത്തെ അടിച്ചമർത്താമെന്നു സർക്കാർ ധരിക്കരുത്. പ്രശ്നത്തിൽ താൻ നിസഹായയാണെന്നു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറയുമ്പോൾ ഈ സർക്കാരിന്റെ അവസ്ഥയെന്താണെന്നു ജനങ്ങൾക്കു ബോധ്യമാകുമെന്നും രമേശ് പറഞ്ഞു.