Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോക ഹോക്കി ലീഗിൽ കാനഡയോട് തോറ്റ ഇന്ത്യയ്ക്ക് 6–ാം സ്ഥാനം

Hockey India

ലണ്ടൻ ∙ ഹോക്കി വേൾഡ് ലീഗിൽ അഞ്ച്, ആറ് സ്ഥാനക്കാരെ നിർണയിക്കുന്നതിനുള്ള മൽസരത്തിൽ കാനഡയ്ക്കെതിരെ ഇന്ത്യയ്ക്കു തോൽവി. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് കാനഡ ഇന്ത്യയെ തോൽപ്പിച്ചത്. ഗോർഡൻ ജോൺസൻ (3, 44), കേഗൻ പെരേരിയ (40) എന്നിവരാണ് കാനഡയ്ക്കായി ഗോൾ നേടിയത്. ഹർമൻപ്രീത് സിങ്ങിന്റെ (7, 22) വകയാണ് ഇന്ത്യയുടെ ഗോളുകൾ.

ഇതോടെ ഹോക്കി ലീഗിൽ കാനഡ അഞ്ചാം സ്ഥാനവും ഇന്ത്യ ആറാം സ്ഥാനവും സ്വന്തമാക്കി. ഈ വിജയത്തോടെ, അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ഹോക്കി ലോകകപ്പിനും കാനഡ യോഗ്യത േനടി. ക്വാർട്ടറിൽ 2–3നു മലേഷ്യയോടു തോറ്റ ഇന്ത്യ കിരീടമോഹം കൈവിട്ടിരുന്നു.

related stories