ലണ്ടൻ ∙ ബ്രിട്ടിഷ് പാർലമെന്റിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ പ്രധാനമന്ത്രി തെരേസ മേയ്ക്ക് ജയം. കഴിഞ്ഞ മാസം നടന്ന പൊതുതിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിക്ക് വൻ തിരിച്ചടി നേരിട്ടിരുന്നു. ഇതിനുശേഷം നടന്ന രാഷ്ട്രീയ പരീക്ഷണത്തിലാണ് നേരിയ ഭൂരിപക്ഷത്തിൽ മേയുടെ ജയം. ഡെമോക്രാറ്റിക് യുണിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെയാണ് ജയം. 650 അംഗ മന്ത്രിസഭയിൽ 309 ന് എതിരെ 323 വോട്ടിനാണ് മേയുടെ ജയം.
Advertisement