മുൻ എംഎൽഎ പി. ഉണ്ണികൃഷ്ണ പിള്ള അന്തരിച്ചു

കൊല്ലം ∙ മുൻ എംഎൽഎ തൊടിയൂർ വടക്ക് നെടുമ്പ്രത്ത് പി. ഉണ്ണികൃഷ്ണ പിള്ള (90) അന്തരിച്ചു. 1967–69, 1970–77 കാലത്തു പഴയ കൃഷ്ണപുരം മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നു.

തൊടിയൂർ പഞ്ചായത്ത് പ്രസിഡന്റായി 17 വർഷം പ്രവർത്തിച്ചിട്ടുണ്ട്. ഖാദി ബോർഡ് വൈസ് ചെയർമാൻ, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം, ലളിതകല അക്കാദമി അംഗം, കർഷകസംഘം ജില്ലാ പ്രസിഡന്റ്  എന്നീ നിലകളിലും ഉണ്ണികൃഷ്ണ പിള്ള പ്രവർത്തിച്ചു.

ആദ്യ കാലത്തു സിപിഐക്കാരനായിരുന്ന ഇദ്ദേഹം പിന്നീട് സിപിഎമ്മിലെത്തി. തുടർന്നു വി.ബി. ചെറിയാനൊപ്പം പാർട്ടി വിട്ട് എംസിപിഐ (യു) വിൽ പ്രവർത്തിച്ചു. പ്രായാധിക്യത്താൽ കുറച്ചുകാലമായി സജീവ രാഷ്ട്രീയത്തിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നു.