Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോസ്റ്റൽ ആവശ്യപ്പെട്ട് വിദ്യാർഥികളുടെ സമരം: കേന്ദ്ര സർവകലാശാല അനിശ്ചിതകാലത്തേക്ക് അടച്ചു

പെരിയ∙ കേന്ദ്ര സർവകലാശാലയിൽ എല്ലാ പിജി വിദ്യാർഥികൾക്കും ഹോസ്റ്റൽ സൗകര്യം ആവശ്യപ്പെട്ടു വിദ്യാർഥികൾ നടത്തുന്ന സമരത്തെത്തുടർന്നു സർവകലാശാലയിലെ എല്ലാ പഠന വിഭാഗങ്ങളും അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. റഗുലർ ക്ലാസുകൾ നടക്കാതെ വരികയും ലൈബ്രറി, ലാബ് പ്രവർത്തനങ്ങൾ നിരന്തരം തടസപ്പെടുകയും ചെയ്യുന്നതിനാലാണു തീരുമാനമെന്നു സർവകലാശാല രജിസ്ട്രാർ ഡോ.എ. രാധാക‌ൃഷ്ണൻ നായർ അറിയിച്ചു. അധ്യാപകർക്കും അനധ്യാപക ജീവനക്കാർക്കും പ്രവൃത്തി ദിവസമായിരിക്കുമെന്നു അദ്ദേഹം അറിയിച്ചു.