ബീഫ് കടത്തിയെന്ന് ആരോപണം; ഒഡീഷയിൽ ട്രക്കിന് തീയിട്ടു

Representative Image

ഭുവനേശ്വർ ∙ ഒഡീഷയിൽ നിയന്ത്രണം വിട്ടുമറിഞ്ഞ ട്രക്കിൽ ബീഫാണെന്നാരോപിച്ച് ഒരു സംഘമാളുകൾ ട്രക്കിനു തീയിട്ടു. ഒഡീഷയിലെ ഗോലന്ത്രയിലാണ് സംഭവം. ബിഹാറിൽ നിന്നു മുംബൈയിലേക്കു പോയ ട്രക്ക് നിയന്ത്രണം വിട്ടുമറിഞ്ഞു. വാഹനം അപകടത്തിൽപ്പെട്ടപ്പോൾ അതിൽ നിന്നും ഒരു പാക്കയ്റ്റ് പുറത്തുവീണു. ഇത് ബീഫ് ആണെന്നാണ് ഒരു സംഘം നാട്ടുകാർ ആരോപിക്കുന്നത്.

സംഘം ആക്രമണം അഴിച്ചുവിട്ടതോടെ വാഹനത്തിന്റെ ഡ്രൈവറും ക്ലീനറും ഒാടി രക്ഷപ്പെട്ടു. ലഭിച്ച പാക്കയ്റ്റിൽ ബീഫ് ആണോ എന്നു പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനു പിന്നാലെ നാട്ടുകാർ ദേശീയപാത ഉപരോധിച്ചു. ഡ്രൈവറെയും ക്ലീനറെയും അറസ്റ്റ് ചെയ്യണമെന്നായിരുന്നു ആവശ്യം. മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.