ഡ്രൈവർ കൊള്ളപ്പലിശക്കാരൻ, കേസെടുക്കണം; പൊലീസിന് നടിയുടെ പരാതി

Representative Image

കൊച്ചി∙ മുൻ ഡ്രൈവർക്കെതിരെ ഓപ്പറേഷൻ കുബേര പ്രകാരം കേസെടുക്കണമെന്ന പരാതിയുമായി സിനിമ– സീരിയൽ നടി പൊലീസിനെ സമീപിച്ചു. ഡ്രൈവർ വഴി ചില പണമിടപാടുകൾ നടത്തിയിരുന്നു. ഈ പണത്തിനു പകരം നടി ചെക്ക് നൽകി. ഡ്രൈവർ ചെക്ക് ബാങ്കിൽ കൊടുത്തെങ്കിലും നടിയുടെ അക്കൗണ്ടിൽ പണമില്ലാത്തതിനാൽ ചെക്ക് മടങ്ങി. ഇതിനെതിരെ ഡ്രൈവർ കേസ് കൊടുത്തിരുന്നു. ഇതിനു പിന്നാലെയാണ്, മുൻ ഡ്രൈവർ കൊള്ളപ്പലിശക്കാരനാണെന്നും കേസെടുക്കണമെന്നുമുള്ള ആരോപണവുമായി നടി നോർത്ത് സിഐയെ സമീപിച്ചത്.