Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ.ഇ. മാമ്മന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

K.-E.-Mammen2707 അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനി കെ.ഇ മാമ്മന് തൈക്ക‍ാട് ശ‍ാന്തി കവാടത്തിൽ പെലീസ് സേന നൽകിയ ആദരം. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

തിരുവനന്തപുരം∙ സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനുമായ കെ.ഇ. മാമ്മന്റെ മൃതദേഹം തിരുവനന്തപുരം ശാന്തി കവാടത്തില്‍ സംസ്കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. എങ്കിലും കെ.ഇ. മാമ്മന്റെ ആഗ്രഹപ്രകാരം ആചാരവെടി ഒഴിവാക്കി. കുന്നുകുഴിയില്‍ സഹോദരപുത്രന്റെ വസതിയി‌ല്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാര്‍, മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു അടക്കമുളളവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

ke-mammen കെ.ഇ. മാമ്മന് സുഗതകുമാരി ആദരാഞ്ജലികൾ അർപ്പിക്കുന്നു. ചിത്രം: മനോജ് ചേമഞ്ചേരി.
ke-mammen-1 കെ.ഇ. മാമ്മന് കുട്ടികള്‍ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ചിത്രം: മനോജ് ചേമഞ്ചേരി.
ke-mammen-2 കെ.ഇ. മാമ്മന്റെ സംസ്കാരച്ചടങ്ങിൽനിന്ന്. ചിത്രം: മനോജ് ചേമഞ്ചേരി.
Mammen27072017 അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനി കെ.ഇ മാമ്മന് തൈക്ക‍ാട് ശ‍ാന്തി കവാടത്തിൽ പെലീസ് സേന നൽകിയ ആദരം. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ