നായികാ വേഷം വാഗ്ദാനം ചെയ്ത് പുതുമുഖ നടിയെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ

അറസ്റ്റിലായ വിൻസൺ ലോനപ്പൻ

കൊച്ചി∙ സിനിമയിൽ നായികാ വേഷം വാങ്ങി നൽകാമെന്നു വാഗ്ദാനം ചെയ്തു ദന്ത ഡോക്ടറായ യുവതിയെ പീഡിപ്പിക്കുകയും 33 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. യുവനായകന്റെ ചിത്രത്തിൽ അസിസ്റ്റന്റ് സ്റ്റിൽ ഫൊട്ടോഗ്രഫറായിരുന്ന കൊടുങ്ങല്ലൂർ സ്വദേശി വിൻസൺ ലോനപ്പനെയാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇപ്പോൾ തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന യുവതിയാണു പീഡനത്തിനിരയായത്. സിനിമയിൽ നായികാ വേഷം കിട്ടുന്നതിനു മന്ത്രവാദമടക്കമുള്ള ആഭിചാര ക്രിയകൾ നടത്തുന്നതിനും മറ്റുമായാണു യുവതിയിൽനിന്ന് ഇയാൾ പണം ഈടാക്കിയതെന്നു പൊലീസ് പറഞ്ഞു.