സ്വാതന്ത്ര്യദിനത്തിൽ‌ പാക്ക് വെബ്സൈറ്റുകൾ തകർത്ത് ഇന്ത്യൻ ഹാക്കർമാർ

ഇസ്‌ലാമാബാദ് ∙ പാക്ക് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പാക്കിസ്ഥാന്റെ വിവിധ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടു. ലുലുസെക് ഇന്ത്യ എന്നറിയപ്പെടുന്ന ഇന്ത്യൻ ഹാക്കർമാരുടെ സംഘമാണ് ഇതിനു പിന്നിലെന്നു കരുതുന്നു.

പ്രതിരോധം, കാലാവസ്ഥാ വ്യതിയാനം, പ്രവിശ്യാ ഏകോപനം, ജലവിഭവം, വൈദ്യുതി, ഐടി തുടങ്ങിയ മന്ത്രാലയങ്ങളുടെ വെബ്സൈറ്റുകളാണ് ആക്രമിക്കപ്പെട്ടത്. ഇന്ത്യയ്ക്കനുകൂലമായ മുദ്രാവാക്യങ്ങൾ ഇവയിൽ രേഖപ്പെടുത്തിയിരുന്നതിനാലാണ് ഇന്ത്യൻ ഹാക്കർമാരാണു ഇതിനു പിന്നിൽ എന്നു കരുതുന്നത്. സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.