വ്യാജരേഖ ചമച്ച് സ്വത്തു തട്ടിയെടുക്കൽ: ശൈലജയും ഭർത്താവും കീഴടങ്ങി

കെ.വി. ശൈലജ ഡിവൈഎസ്പിയുടെ ഓഫിസിൽ കീഴടങ്ങാനെത്തിയപ്പോൾ.

കണ്ണൂർ∙ തളിപ്പറമ്പിൽ വ്യാജരേഖ ചമച്ച് സഹകരണ വകുപ്പ് മുൻ ഡപ്യൂട്ടി റജിസ്ട്രാർ പി. ബാലകൃഷ്ണന്റെ സ്വത്തു തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അഡ്വ. കെ.വി. ശൈലജയും ഭർത്താവ് കൃഷ്ണകുമാറും തളിപ്പറമ്പ് ഡിവൈഎസ്പിക്കു മുന്നിൽ കീഴടങ്ങി.

കൃഷ്ണകുമാർ ഡിവൈഎസ്പിയുടെ ഓഫിസിൽ കീഴടങ്ങാനെത്തിയപ്പോൾ.

രാവിലെയാണ് രണ്ടുപേരും തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാൽ മുൻപാകെ ഹാജരായത്. ശൈലജയുടെയും ഭർത്താവ് കൃഷ്ണകുമാറിന്റെയും മുൻകൂർ ജാമ്യഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ശൈലജയുടെ മൂത്ത സഹോദരി കെ.വി. ജാനകിയെ ബാലകൃഷ്ണൻ വിവാഹം ചെയ്തതായി വ്യാജരേഖയുണ്ടാക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നേടുകയും സ്വത്തുക്കൾ സ്വന്തമാക്കുകയും ചെയ്തുവെന്നാണു കേസ്.

എല്ലാം കള്ള കേസുകകളാണെന്നും വാദി പ്രതിയാകമെന്നും ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. ജാനകി നേരത്തെ അറസ്റ്റിലായിരുന്നു. ഇതോടെയാണ് ജാനകിയുടെ സഹോദരി കൂടിയായ ശൈലജയും ഭർത്താവ് കൃഷ്ണകുമാറും ഒളിവിൽ പോയത്.