ലേക്ക് പാലസിൽ ആരോഗ്യ വകുപ്പിന്റെ റെയ്ഡ്; ക്രമക്കേടുകൾ കണ്ടെത്തി

ആലപ്പുഴ∙ മന്ത്രി തോമസ് ചാണ്ടിയുടെ റിസോർട്ടായ ലേക്ക് പാലസിൽ ആരോഗ്യ വകുപ്പിന്റെ റെയ്ഡ്. ആരോഗ്യ കേരളം പരിശോധനയുടെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. ജീവനക്കാർക്ക് ആരോഗ്യ കാർഡ് ഇല്ലെന്നു കണ്ടെത്തി. മാലിന്യ സംസ്കരണ സംവിധാനത്തിൽ പോരായ്മകളും കണ്ടെത്തിയിട്ടുണ്ട്. നോട്ടീസ് കൊടുത്തു.

അതേസമയം, മന്ത്രിയുടെ റിസോർട്ട് നിർമാണത്തിൽ കയ്യേറ്റവും ചട്ടലംഘനവും ഉണ്ടായെന്ന് ആലപ്പുഴ കലക്ടർ ടി.വി. അനുപമ റിപ്പോർട്ട് നൽകിയിരുന്നു. 2013 മുതലുള്ള ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെയാണു കയ്യേറ്റം സ്ഥിരീകരിച്ചത്. കായൽപ്രദേശത്തിന്റെ ഘടന തന്നെ മാറിപ്പോയതായി പരിശോധനയിൽ കാണാം. വിശദ അന്വേഷണം ആവശ്യമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിട്ടുണ്ട്.