മാണിയുടെ എൽഡിഎഫ് പ്രവേശനം: കാനത്തെ തള്ളി ഇ.പി.ജയരാജൻ

കോട്ടയം ∙ കെ.എം. മാണിയെ എൽഡിഎഫിൽ എടുക്കുന്ന വിഷയത്തിൽ കാനം രാജേന്ദ്രനെ തളളി സിപിഎം കേന്ദ്രകമ്മറ്റിയംഗം ഇ.പി. ജയരാജൻ. ജില്ലാ പഞ്ചായത്തിലുൾപ്പെടെ തദ്ദേശസ്ഥാപനങ്ങളിൽ സിപിഎമ്മിനെ പിന്തുണയക്കാൻ‌ കേരളാ കോൺഗ്രസ് സമീപകാലത്ത് കൈക്കൊണ്ട തീരുമാനങ്ങൾ സ്വാഗതാർഹമാണ്. ഈ വിഷയത്തിൽ കാനം രാജേന്ദ്രൻ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. സാഹചര്യങ്ങൾ അനുസരിച്ചാണ് രാഷ്ട്രീയ അടവ് രൂപീകരിക്കുന്നതെന്നും ഇ.പി. ജയരാജൻ കോട്ടയത്തു പറഞ്ഞു.

ബന്ധുനിയമനക്കേസിലെ കോടതിവിധി നീതിയുടെ വിജയമാണെന്നും ജയരാജൻ പ്രതികരിച്ചു. ശരിയെന്നു തോന്നിയതാണ് താൻ ചെയ്തത്. തിരിച്ചുവരാൻ വേണ്ടിയല്ല രാജിവച്ചതെന്നും പാർട്ടിയും ജനങ്ങളും ഒപ്പമുണ്ടായിരുന്നെന്നും ജയരാജൻ പറഞ്ഞു.