സ്കൂൾ മീറ്റ്: ആസ്റ്റിൻ ജോസഫ്, അപർണ റോയി വേഗമേറിയ താരങ്ങൾ

സീനിയർ ആൺകുട്ടികളുടെ 100 ഫൈനലിൽ തിരുവനന്തപുരത്തിന്റെ ആസ്റ്റിൻ ജോസഫ് ഷാജി ഒന്നാമതെത്തുന്നു

പാലാ ∙ പാലായില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കായിക മേളയിൽ ആൻസ്റ്റിൻ ജോസഫ് ഷാജിയും (11.04 സെക്കൻഡ്) അപർണാ റോയിയും (12.49 സെക്കൻഡ്) വേഗമേറിയ താരങ്ങൾ. തിരുവനന്തപുരം സായിയിലെ വിദ്യാർഥിയാണ് ആൻസ്റ്റിൻ. കോഴിക്കോട് പുല്ലൂരമ്പാറ സെന്റ് ജോസഫ് എച്ച്എസ്എസ് വിദ്യാർഥിനിയാണ് അപർണ റോയി. സീനിയർ ആൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ പത്തനംതിട്ടയുടെ അനന്തു വിജയനും സീനിയർ പെൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ പാലക്കാടിന്റെ വിഷ്ണുപ്രിയയും ഒന്നാമതെത്തി.

100 മീറ്റർ ഫൈനലുകളിലെ മറ്റു വിജയികൾ:

സീനിയർ ആൺ‌കുട്ടികൾ

∙ ആൻസ്റ്റിൻ ജോസഫ് ഷാജി– (11.04). പ്ലസ്ടു വിദ്യാർഥി, സായ് തിരുവനന്തപുരം, തിരുവനന്തപുരം
∙ നിബിൻ ബൈജു–(11.08). പ്ലസ്ടു വിദ്യാർഥി, മാർ അഗസ്റ്റിൻസ് എച്ച്എസ്എസ് തുറവൂർ, എറണാകുളം
∙ മുഹമ്മദ് നൂർ ഹഖ്– (11.23). പ്ലസ്ടു വിദ്യാർഥി, സെന്റ് ജോർജ്സ് എച്ച്എസ്എസ് കോതമംഗലം, എറണാകുളം

സീനിയർ പെൺകുട്ടികൾ‌

∙ അപർണ റോയ്–(12.49). പ്ലസ് വൺ വിദ്യാർഥിനി, സെന്റ് ജോസഫ്സ് എച്ച്എസ്എസ് പുല്ലൂരമ്പാറ, കോഴിക്കോട്
∙ നിഭ. കെ.എം– (12.58). പ്ലസ്ടു വിദ്യാർഥിനി, സായ് തിരുവനന്തപുരം, തിരുവനന്തപുരം
∙ രേഷ്മ. ജി– (12.78). പ്ലസ് വൺ വിദ്യാർഥിനി, ഗവ. ഡിവിഎച്ച്എസ്എസ് ചാരമംഗലം, ആലപ്പുഴ

ജൂനിയർ പെൺകുട്ടികൾ

∙ ആൻസി സോജൻ. ഇ– (12.45). 10–ാം ക്ലാസ് വിദ്യാർഥിനി, ഗവ. ഫിഷറീസ് എച്ച്എസ്എസ് നാട്ടിക, തൃശൂർ
∙ അഞ്ജലി. പി.ഡി– (12.72). 10–ാം ക്ലാസ് വിദ്യാർഥിനി, ഐഡിയൽ ഇഎച്ച്എസ്എസ് കടകശ്ശേരി, മലപ്പുറം
∙ ആൻ റോസ് ടോമി– (12.80). 10–ാം ക്ലാസ് വിദ്യാർഥിനി, സ്പോർട്സ് കൗൺസിൽ ഹോസ്റ്റൽ ഭരണങ്ങാനം, കോട്ടയം

ജൂനിയർ ആൺകുട്ടികൾ

∙ അഭിനവ്. സി– (11.08). പ്ലസ് വൺ വിദ്യാർഥി, സായ് തിരുവനന്തപുരം, തിരുവനന്തപുരം
∙ അരുൺ എ.സി–(11.21). പ്ലസ് വൺ വിദ്യാർഥി, സെന്റ് ജോസഫ്സ് എച്ച്എസ് പുല്ലൂരമ്പാറ, കോഴിക്കോട്
∙ അഖിൽ ബാബു–(11.37). 10–ാം ക്ലാസ് വിദ്യാർഥി, സായ് തിരുവനന്തപുരം, തിരുവനന്തപുരം

സബ് ജൂനിയർ ആൺകുട്ടികൾ

∙ തങ്ജം അലർട്ട്സൻ സിങ്– (12.34). ഒൻപതാം ക്ലാസ് വിദ്യാർഥി, സെന്റ്. ജോർജ്സ് എച്ച്എസ്എസ് കോതമംഗലം, എറണാകുളം
∙ റാനൻ ഇമ്മാനുവൽ തോമസ്– (12.48). എട്ടാം ക്ലാസ് വിദ്യാർഥി, സെന്റ്. പീറ്റേർസ് എച്ച്എസ്എസ് കുറുമ്പനാടം, കോട്ടയം
∙ മുഹമ്മദ് റമീസ്– (12.57). ഒൻപതാം ക്ലാസ് വിദ്യാർഥി, ഗവ. വിഎച്ച്എസ്എസ് വലപ്പാട്, തൃശൂർ

സബ് ജൂനിയർ പെൺകുട്ടികൾ

∙ നേഹ. വി– (13.46). എട്ടാം ക്ലാസ് വിദ്യാർഥിനി, എച്ച്എസ് പറളി, പാലക്കാട്
∙ സാനിയ ട്രീസ ടോമി– (13.49). എട്ടാം ക്ലാസ് വിദ്യാർഥിനി, സെന്റ് ജോസഫ്സ് എച്ച്എസ് പുല്ലൂരമ്പാറ, കോഴിക്കോട്
∙ അലീന സെബാസ്റ്റ്യൻ–(13.67). ഒൻപതാം ക്ലാസ് വിദ്യാർഥിനി, ജി.വി.രാജ സ്പോർട്സ് സ്കൂൾ, തിരുവനന്തപുരം

സീനിയർ പെൺകുട്ടികളുടെ 100 ഫൈനലിൽ കോഴിക്കോടിന്റെ അപർണ റോയി ഒന്നാമതെത്തുന്നു

അനുമോള്‍ തമ്പിക്കും ശ്രീകാന്തിനും ഇരട്ടസ്വര്‍ണം
എറണാകുളത്തിന്റെ അനുമോള്‍ തമ്പിയും ശ്രീകാന്തും ഇരട്ടസ്വര്‍ണം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ അയ്യായിരം മീറ്ററിലാണ് അനുമോളുടെ രണ്ടാം സ്വര്‍ണം. മൂവായിരം മീറ്ററിൽ നേരത്തെ സ്വര്‍ണം നേടിയിരുന്നു. ലോങ് ജംപിൽ ഒന്നാമതെത്തിയ ശ്രീകാന്ത് ഹൈജംപിലും ഒന്നാമനായി. ജൂനിയർ പെൺകുട്ടികളുടെ ലോങ് ജംപിൽ കോട്ടയത്തിന്റെ സാന്ദ്ര സാബുവിനാണ് സ്വർണം. ദേശീയ റെക്കോർ‍ഡ് മറികടന്നാണ് സാന്ദ്ര സ്വർണമണിഞ്ഞത്.

പാലായില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികോല്‍സവത്തിൽനിന്ന്. ചിത്രം അരവിന്ദ് ബാല
പാലായില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികോല്‍സവത്തിൽനിന്ന്. ചിത്രം അരവിന്ദ് ബാല
പാലായില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികോല്‍സവത്തിൽനിന്ന്. ചിത്രം അരവിന്ദ് ബാല
പാലായില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികോല്‍സവത്തിൽനിന്ന്. ചിത്രം അരവിന്ദ് ബാല
പാലായില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികോല്‍സവത്തിൽനിന്ന്. ചിത്രം അരവിന്ദ് ബാല