സെൽഫി എടുക്കവേ പുഴയിൽ വീണ് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

Representational Image

ഭുവനേശ്വർ∙ രാജ്യത്ത നടുക്കി വീണ്ടും ‘സെല്‍ഫി മരണം’. പുഴയിൽ വീണാണ് സഞ്ചാരികളായ രണ്ട് യുവതികൾ മരിച്ചത്. ഒഡീഷ രായഗഡ ജില്ലയിലെ നാഗബലി പുഴയിലെ തൂക്കുപാലത്തിൽനിന്നും ചിത്രമെടുക്കുമ്പോഴായിരുന്നു അപകടം.

ആന്ധ്ര പ്രദേശ് വിശാഖപട്ടണം സ്വദേശി ഇ.ജ്യോതി (27),  വിസിയനഗരം സ്വദേശി എസ്.ശ്രീദേവി (23) എന്നിവരാണു മരിച്ചത്. പുഴയിലെ പാറ പശ്ചാത്തലമാക്കി തുടർച്ചയായി സെൽഫി എടുക്കുന്നതിനിടെയാണ് യുവതികൾ കാൽവഴുതി പുഴയിലേക്കു വീണതെന്നു രായഗഡ പൊലീസ് ഇൻസ്പെക്ടർ ഇൻചാർജ് ആർ.കെ.പത്രോ പറഞ്ഞു.

പുഴയിൽ നിറയെ വെള്ളവും നല്ല ഒഴുക്കുമുണ്ടായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ അഗ്നിശമന സേന മൃതദേഹങ്ങൾ കരയ്ക്കെത്തിച്ചു.