Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെൽഫിക്കിടെ വീട്ടമ്മയ്ക്കു ദാരുണാന്ത്യം; വീണത് 500 അടി താഴ്ചയിലേക്ക്

selfie death പ്രതീകാത്മക ചിത്രം.

മുംബൈ∙ സെൽഫി എടുക്കുന്നതിനിടെ വീട്ടമ്മയ്ക്കു ദാരുണാന്ത്യം. ഡൽഹി സ്വദേശി സരിതാ രമേശ് ചൗഹാനാണു പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ മതേരാനിൽനിന്നു സെൽഫി എടുക്കുന്നതിനിടെ 500 അടി താഴ്ചയിലേക്കു വീണു മരിച്ചത്.

Read more at: ഫെയ്സ്ബുക്കിലിടാൻ മരണം പകർത്തുന്നവർ...

ചൊവാഴ്ച വൈകിട്ട് ഭർത്താവിനും മക്കൾക്കുമൊപ്പം മതേരാനിലെ ലൂസിയ പോയിന്റിൽ എത്തിയപ്പോഴായിരുന്നു അപകടം. ഉടനെ സംഭവസ്ഥലത്തെത്തിയ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ സരിതയെ കൊക്കയിൽനിന്ന് എടുത്തു. മൃതദേഹം പോസ്റ്റ്മാർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.