Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുപി സർക്കാർ സ്കൂളിൽ ബിസ്കറ്റ് കഴിച്ച 100 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ

Students Representative Image Representative Image

ലക്നൗ∙ ഉത്തർ പ്രദേശിലെ സർക്കാർ സ്കൂളിൽ ബിസ്കറ്റ് കഴിച്ച 100 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. റായയിലെ ദീൻദയാൽ റസിഡൻഷ്യൽ സ്കൂളിലാണ് സംഭവം. ഛർദിലും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പത്തിനും പതിനാലിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് ചീഫ് മെഡിക്കൽ ഓഫിസർ സതീഷ് സിങ് പറഞ്ഞു. 45 കുട്ടികളുടെ നില ഗുരുതരമാണ്. 55 പേർ നിരീക്ഷണത്തിലാണ്. സാമൂഹ്യക്ഷേമ വകുപ്പ് നടത്തുന്ന സ്കൂളാണിത്. സംഭവത്തെപ്പറ്റി അന്വേഷിക്കാൻ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു.