മൂന്നാറിലെ സിപിഎം ഹർത്താലിനെതിരെ നോട്ടിസ് അടിച്ച് സിപിഐ പ്രതിഷേധം

മൂന്നാർ∙ സിപിഎം നേതൃത്വത്തിലുള്ള മൂന്നാര്‍ സംരക്ഷണ സമിതിയുടെ ഹര്‍ത്താലിനെതിരെ പരസ്യ പ്രതിഷേധവുമായി സിപിഐ. സിപിഎമ്മിനെതിരെ നോട്ടിസ് ഇറക്കിയാണ് സിപിഐ തുറന്ന പ്രതിഷേധത്തിന് തുടക്കമിടുന്നത്. ഹര്‍ത്താല്‍ ആരെ സംരക്ഷിക്കാനെന്ന് സിപിഐ ചോദിക്കുന്നു. പാവപ്പെട്ടവര്‍ക്കുള്ള ഭൂമി വിതരണം അട്ടിമറിക്കാനാണ് ശ്രമം. പട്ടയമേളയെ ഇല്ലാതാക്കുകയെന്ന ലക്ഷ്യവും ഇതിനുണ്ടെന്നും ആരോപണമുണ്ട്.

മൂന്നാർ സംരക്ഷണസമിതിയെ മറയാക്കി റവന്യു – വനം വകുപ്പുകൾക്കെതിരെ പോരാടാനുള്ള സിപിഎം നീക്കത്തിനെതിരെ കോൺഗ്രസും സിപിഐക്കൊപ്പം കൈകോർത്തിട്ടുണ്ട്. സമിതി ആഹ്വാനം ചെയ്ത ഹർത്താലുമായി സഹകരിക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി.

സിപിഐ നോട്ടിസിന്റെ പൂർണരൂപം: