സിപിഐയ്ക്ക് ഒറ്റയ്ക്ക് ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല: ആനത്തലവട്ടം ആനന്ദൻ

കൊല്ലം ∙ സിപിഐയ്ക്ക് ഒറ്റയ്ക്ക് ഒരു ചുക്കും ചെയ്യാൻ സാധിക്കില്ലെന്നു സിപിഎം സംസ്ഥാന സമിതിയംഗം ആനത്തലവട്ടം ആനന്ദൻ. സിപിഐ അടുത്ത തവണ എതുമുന്നണിയില്‍ എന്നറിയില്ല. സര്‍ക്കാര്‍ മോശമാണെന്ന് വരുത്തുകയാണു സിപിഐ. തോളിൽക്കയറിയിരുന്നു ചെവി കടിക്കരുതെന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. സിപിഎം കൊല്ലം ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.