ബിജെപിയാണ് പ്രഥമ ശത്രു, കോണ്‍ഗ്രസിനെ പരസ്യമായി പിന്തുണയ്ക്കില്ല: ജിഗ്‌നേഷ് മേവാനി

അഹമ്മദാബാദ്∙ ബിജെപിയാണ് ഒന്നാം നമ്പര്‍ ശത്രുവെന്നു ഗുജറാത്തിലെ ദലിത് നേതാവ് ജിഗ്‌നേഷ് മേവാനി. കോണ്‍ഗ്രസിനെ പരസ്യമായി പിന്തുണയ്ക്കില്ല. എന്നാല്‍ ബിജെപിയെ താഴെയിറക്കാന്‍ വേണ്ടതെല്ലാം ചെയ്യും. ജാതി നേതാക്കളുടെ െഎക്യം ഭാവിയില്‍ പ്രശ്നങ്ങളുണ്ടാക്കാം. പട്ടേല്‍ നേതാവ് ഹാര്‍ദിക് പട്ടേലിന്‍റെ പേരിലുള്ള അശ്ലീല വിഡിയോ പ്രചരിപ്പിക്കുന്ന ബിജെപിയുടെ ഗൂഢാലോചന ഫലം കാണില്ലെന്നും ജിഗ്‌നേഷ് മേവാനി മനോരമന്യൂസിനോടു പറഞ്ഞു.