നോര്‍ത്ത് ഈസ്റ്റിന് ആദ്യജയം; ഡൽഹിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചു

ഡൽഹിക്കെതിരെ വിജയം നേടിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് താരങ്ങളുടെ ആഹ്ലാദം. ചിത്രത്തിനു കടപ്പാട്: ഫെയ്സ്ബുക്, ഐഎസ്എൽ

ന്യൂഡല്‍ഹി∙ ഐഎസ്എൽ നാലാം സീസണിൽ ആദ്യ വിജയവുമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ഡല്‍ഹി ഡൈനാമോസിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡ് തകർത്തത്. മല്‍സരം തുടങ്ങി പതിനേഴാം മിനിട്ടില്‍ തന്നെ മാഴ്സീഞ്ഞോയുടെ ഗോളില്‍ നോര്‍ത്ത്  ഈസ്റ്റ് ലീഡ് നേടി. ഇരുപത്തിരണ്ടാം മിനിട്ടില്‍ സെസാരിയോ അവരുടെ ലീഡുയര്‍ത്തി.

ഡല്‍ഹിയാണ് ബോള്‍ പൊസിഷനില്‍ മുന്നിട്ട് നിന്നതെങ്കിലും അവസരങ്ങൾ മുതലാക്കാൻ അവർക്കു സാധിച്ചില്ല. ജവാഹർ ലാൽ നെഹ്റ്റു സ്റ്റേഡിയത്തിൽ സ്വന്തം കാണികൾക്കു മുൻപിൽ തോൽവി ഏറ്റുവാങ്ങാനായിരുന്നു ഡൽഹിയുടെ നിയോഗം.