കൊച്ചി– ലക്ഷദ്വീപ് കപ്പൽ ഗതാഗതം പുനഃസ്ഥാപിച്ചു

കൊച്ചി∙ ഓഖി ചുഴലിക്കാറ്റ് മൂലം നാലു ദിവസമായി മുടങ്ങിക്കിടന്ന കൊച്ചി– ലക്ഷദ്വീപ് കപ്പൽ ഗതാഗതം പുനഃസ്ഥാപിച്ചു. കൊച്ചിയിൽനിന്ന് ദ്വീപിലേക്കുള്ള നാലു കപ്പലുകൾ പുറപ്പെട്ടു. എംവി കവരത്തി, എംവി ലഗൂൺസ്, എംവി കോറൽസ്, എംവി ലക്ഷദ്വീപ് സീ എന്നീ കപ്പലുകളിലാണു യാത്ര പുറപ്പെട്ടത്. എംവി കവരത്തി ഒന്നിനും എംവി ലഗൂൺസ് രണ്ടിനും എംവി കോറൽസ് നാലിനും പുറപ്പെടേണ്ടവയായിരുന്നു. കപ്പൽ ഗതാഗതം നിലച്ചതുമൂലം നൂറുകണക്കിനു ലക്ഷദ്വീപ് നിവാസികളാണു കൊച്ചിയിൽ കുടുങ്ങിയത്.