വൻകിട നിർമാണങ്ങൾക്ക് പരിസ്ഥിതി അനുമതി വേണം: കേന്ദ്ര ഉത്തരവ് റദ്ദാക്കി

ന്യൂഡൽഹി ∙ വൻകിട കെട്ടിട നിർമാണങ്ങൾക്ക് പരിസ്ഥിതി അനുമതി വേണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ. അനുമതിയിളവു നൽകിയ കേന്ദ്രസർക്കാർ ഉത്തരവ് റദ്ദാക്കി. പരിസ്ഥിതിയെ തകർത്തുകൊണ്ടുള്ള ഒരു നിർമാണവും പാടില്ലെന്നും ട്രൈബ്യൂണൽ അറിയിച്ചു. റിയൽ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. കേന്ദ്ര വിജ്ഞാപനത്തിന്റെ മറവിൽ അനധികൃത നിർമാണങ്ങൾ വർധിക്കുന്നതായി ട്രൈബ്യൂണലിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് 2016ൽ കൊണ്ടുവന്ന വിജ്ഞാപനം നിലനിൽക്കില്ലെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കി.