Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യജയം ഇനിയുമകലെ; ഐ ലീഗിൽ ഗോകുലം എഫ്സിക്ക് രണ്ടാം തോൽവി

i-league കോഴിക്കോട് ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിക്കെതിരെ നെറോക എഫ്സിയുടെ ഗോങ് റൊണാൾഡോ എൻഗാങ് ഗോൾ നേടുന്നു. ചിത്രം: പി.എൻ. ശ്രീവത്സന്‍

കോഴിക്കോട്∙ ജയം പ്രതീക്ഷിച്ചിറങ്ങിയ ഗോകുലം കേരള എഫ്സിക്ക് ഐ ലീഗിലെ രണ്ടാം ഹോം മത്സരത്തിലും തോൽവി. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് നെറോക എഫ്സിയാണ് ഗോകുലത്തെ പരാജയപ്പെടുത്തിയത്. നെറോകയ്ക്കായി നൈജീരിയൻ താരം ഒഡിലി ചിഡി (24), നിങ്തോജം പ്രീതം (43), ങാകോം റൊണാൾഡ് (96) എന്നിവരാണ് ഗോള്‍ നേടിയത്.

മത്സരത്തിന്റെ തുടക്കം മുതൽ അക്രമിച്ച് കളിച്ച നെറോക ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളുകൾ നേടി മത്സരം പിടിച്ചെടുക്കുകയായിരുന്നു. മറുപടി ഗോളിനായി രണ്ടാം പകുതിയിൽ കിണഞ്ഞു പരിശ്രമിച്ച ഗോകുലത്തിന് പക്ഷെ നെറോകയുടെ പ്രതിരോധം ഭേദിക്കാനായില്ല. കളിയുടെ അധിക സമയത്ത് നെറോക വീണ്ടും ലക്ഷ്യം കണ്ടതോടെ ഗോകുലം തോൽവിയുറപ്പിച്ചു. 96–ാം മിനിറ്റിൽ ങാകോം റൊണാൾഡാണ് മത്സരത്തിലെ മൂന്നാം ഗോളും ഗോകുലത്തിന്റെ വലയിലേക്ക് തട്ടിയിട്ടത്.

gokulam-fc-2 ഐ ലീഗിൽ ഗോകുലം കേരള എഫ്സിയും നെറോക എഫ്സിയും തമ്മിലുള്ള മത്സരത്തിൽ നിന്ന്.ചിത്രം: പി.എൻ. ശ്രീവത്സന്‍

ഹോം ഗ്രൗണ്ടിലെ കേരളത്തിന്റെ ആദ്യ തോൽവിയാണ് ഇന്നത്തേത്. ആദ്യ മത്സരത്തിൽ ഷില്ലോങ് ലജോങ് എഫ്സിയോട് തോറ്റ ഗോകുലം രണ്ടാം മത്സരത്തിൽ ചെന്നൈ സിറ്റി എഫ്സിയോട് സമനില വഴങ്ങുകയായിരുന്നു. പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് നിലവില്‍ കേരളത്തിൽ നിന്നുള്ള ഏക ഐ ലീഗ് ടീമിന്റെ സ്ഥാനം. 22ന് ഇന്ത്യൻ ആരോസിനെതിരെയാണ് ഗോകുലത്തിന്റെ അടുത്ത പോരാട്ടം.

gokulam-fc-1 ഐ ലീഗിൽ ഗോകുലം കേരള എഫ്സിയും നെറോക എഫ്സിയും തമ്മിലുള്ള മത്സരത്തിൽ നിന്ന്.ചിത്രം: പി.എൻ. ശ്രീവത്സന്‍