ഐഎസ്എൽ: ജംഷഡ്പുറിനെതിരെ പുണെയ്ക്ക് ഒരു ഗോൾ ജയം

ജംഷഡ്പുർ–പുണെ സിറ്റി മത്സരത്തിൽ നിന്ന്.

ജംഷഡ്പുർ∙ ഐഎസ്എല്ലില്‍ ജംഷഡ്പുർ എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ച് പുണെ സിറ്റി. മുപ്പതാം മിനിറ്റില്‍ ആദില്‍ ഖാനാണ് പുണെയുടെ വിജയഗോള്‍ നേടിയത്.

വാശിയേറിയ പോരാട്ടത്തില്‍ ജംഷ·ഡ്പുര്‍ ഗോളിനായി പരമാവധി ശ്രമിച്ചെങ്കിലും പുണെയുടെ പ്രതിരോധത്തില്‍ തട്ടി വിജയസ്വപ്നം തകരുകയായിരുന്നു. ആദ്യപകുതിക്ക് തൊട്ടു മുന്‍പ് അസുക്ക ജംഷഡ്പുറിനു വേണ്ടി പുണെയുടെ പോസ്റ്റിൽ പന്തെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിക്കുകയായിരുന്നു.