Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മികച്ച ജൈവ കർഷക കുടുംബത്തിനുള്ള കർഷക തിലക് പുരസ്കാരം പ്രഖ്യാപിച്ചു

x-default x-default

തൊടുപുഴ∙ സംസ്ഥാനത്തെ മികച്ച ജൈവ കർഷക കുടുംബത്തിനു തൊടുപുഴ ഗാന്ധിജി സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ കർഷക തിലക് പുരസ്കാരം പ്രഖ്യാപിച്ചു. കാസർകോട് രാജപുരം പൈനിക്കര കുടുന്തനാംകുഴിയിൽ കെ.എം.ജോർജ് - മേരി, ആലപ്പുഴ ചേർത്തല പാണാവള്ളി മൂൺവില്ല വി.എസ്.മൂസ - മൈമൂന ബീവി എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണു ജേതാക്കൾ പങ്കിടുകയെന്നു ഗാന്ധിജി സ്റ്റഡി സെന്റർ ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ അറിയിച്ചു. 13 മുതൽ 15 വരെ തൊടുപുഴ മുനിസിപ്പൽ മൈതാനിയിൽ നടക്കുന്ന കർഷക തിലക് 2018 മിനി കാർഷിക മേളയിൽ പുരസ്കാരം സമ്മാനിക്കും.