ജീവനൊടുക്കിയ കർഷകരുടെ എല്ലാ വായ്പകളും തള്ളാൻ രാജസ്ഥാൻ

kasargod-farmer
SHARE

ജയ്പുർ∙ കഴിഞ്ഞ 4 വർഷത്തിനിടെ സംസ്ഥാനത്തു ജീവനൊടുക്കിയ കർഷകരുടെ എല്ലാ വായ്പകളും എഴുതിത്തളളാൻ രാജസ്ഥാൻ സർക്കാർ നിയോഗിച്ച സമിതി ശുപാർശ നൽകി. കാർഷികേതര വായ്പകളടക്കം എഴുതിത്തള്ളാനാണു  മുഖ്യമന്ത്രി അശോക് ഗെലോട്ടിനു സമർപ്പിച്ച ശുപാർശയിലുള്ളത്. 

എഴുപതോളം കർഷകരാണ്  2014നും 2018നുമിടയിൽ രാജസ്ഥാനിൽ ആത്മഹത്യ ചെയ്തത്. വായ്പ എഴുതിത്തള്ളിയാലുണ്ടാകുന്ന സാമ്പത്തികബാധ്യതകൾ 11നു ചേരുന്ന യോഗം ചർച്ച ചെയ്യുമെന്നു നഗരവികസന മന്ത്രി ശാന്തി ധരിവാൾ പറഞ്ഞു. രണ്ടു ലക്ഷം രൂപ വരെയുള്ള കാർഷികവായ്പകൾ എഴുതിത്തള്ളുമെന്നു അധികാരമേറ്റയുടൻ ഗെലോട്ട് പ്രഖ്യാപിച്ചിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA