Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലിഫോര്‍ണിയയില്‍ മണ്ണിടിച്ചില്‍; 17 മരണം, നൂറിലേറെ വീടുകൾ തകർന്നു

california1 കലിഫോർണിയയിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയവരെ രക്ഷിക്കുന്ന സുരക്ഷാസേന. ചിത്രം: ട്വിറ്റർ

സാൻഫ്രാൻസിസ്കോ∙ തെക്കന്‍ കാലിഫോര്‍ണിയയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 17 മരണം. മുപ്പതിലേറേ പേര്‍ക്ക് പരുക്കേറ്റു. നൂറിലേറെ വീടുകൾ പൂര്‍ണമായും തകര്‍ന്നു. പലസ്ഥലങ്ങളും ചെളിയും മണ്ണും മൂടികിടക്കുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. 50 പേരെ രക്ഷിച്ചതായി സുരക്ഷാസേന അറിയിച്ചു. പ്രധാനപ്പെട്ട ഹൈവേയടക്കം കലിഫോര്‍ണിയയിലെ റോഡുകള്‍ പലതും മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്.

california