Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

35,000 കടന്ന് സെൻസെക്സ്; ഓഹരിവിപണി സർവകാല നേട്ടത്തിൽ

Bombay Stock Exchange

മുംബൈ∙ ഇന്ത്യൻ ഓഹരിവിപണി സർവകാല നേട്ടത്തിൽ. സെൻസെക്സ് ചരിത്രത്തിലാദ്യമായി 35,000 പോയിന്റിനു മുകളിലെത്തി. 311 പോയിന്റ് ഉയര്‍ന്ന് 35,082ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 88 പോയിന്‍റ് നേട്ടത്തില്‍ 15,789ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്കിങ്, ഐടി, മെറ്റൽ‌ തുടങ്ങിയ മേഖലകളിൽ നേട്ടംപ്രതിഫലിച്ചു. എസ്ബിഐ ഓഹരിമൂല്യം മൂന്നര ശതമാനത്തിലധികം ഉയർന്നു. ആക്സിസ് ബാങ്ക്, ഇൻഫോസിസ് ഓഹരികളും നേട്ടമുണ്ടാക്കി.

കേന്ദ്രബജറ്റിന് മുന്നോടിയായുള്ള ആഭ്യന്തര- വിദേശ നിക്ഷേപകരുടെ പ്രതീക്ഷയും വൻകിടകമ്പനികളുടെ മൂന്നാംപാദ പ്രവർത്തന റിപ്പോർട്ടുകളുമാണു കഴിഞ്ഞ ഒരാഴ്ചയായി വിപണിക്കു കരുത്തുപകരുന്നത്. ഏഷ്യൻ മാർക്കറ്റിൽ ഏറ്റവുംമികച്ച മുന്നേറ്റമാണ് ബോംബെ സ്റ്റോക് എക്സ്ചേഞ്ചിന്റേത്. രാജ്യാന്തരവിപണിയിൽ രൂപയുടെ മൂല്യത്തിൽ കാര്യമായമാറ്റം പ്രകടമല്ല. 63 രൂപ 92 പൈസയാണ് ശരാശരി വിനിമയമൂല്യം.