തോമസ് ചാണ്ടിയുടെ ഹർജി: മൂന്നാമത്തെ ജ‍ഡ്ജിയും പിന്മാറി

ന്യൂഡൽഹി∙ നിലംനികത്തലും പുറമ്പോക്കു കയ്യേറ്റവും സംംബന്ധിച്ച് ആലപ്പുഴ ജില്ലാ കലക്ടർ നൽകിയ റിപ്പോർട്ടുകൾ ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളിയതിനെതിരെ മുൻ മന്ത്രി തോമസ് ചാണ്ടി നൽകിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് പിന്മാറി. കാരണം വ്യക്തമാക്കാതെയാണു പിന്മാറ്റം. മറ്റൊരു ബെഞ്ച് കേസുകേൾക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

നേരത്തെ സുപ്രീംകോടതിയിലെ രണ്ടു ജഡ്ജിമാർ പിന്മാറിയിരുന്നു. ജസ്റ്റിസുമാരായ ഖാൻ വിൽക്കറും അഭയ് മനോഹർ സാപ്രെയുമാണ് നേരത്തെ കേസ് പരിഗണിക്കുന്നതിൽ നിന്ന് പിൻമാറിയത്.