സിപിഎം പ്രവർത്തകനു നേരെ ആക്രമണം; വട്ടവടയിൽ ശനിയാഴ്ച ഹർത്താൽ

വട്ടവട∙ പഞ്ചായത്തിലെ സിപിഎം അംഗത്തിനു നേരെ ആക്രമണം നടന്നതിൽ പ്രതിഷേധിച്ച് ഇടുക്കി വട്ടവടയിൽ ശനിയാഴ്ച ഹർത്താൽ. സിപിഎം അംഗമായ എസ്.വി.കുമാറിനു നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. ഇതിനു പിന്നില്‍ ബിജെപി പ്രവർത്തകരാണെന്നാണ് ആരോപണം. ഇതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.